ഇവിടെ പാലാണ് സാറേ, മെയിൻ

Spread the love

നിങ്ങളുപയോഗിക്കുന്ന പാലിന്റെ ശുദ്ധത അളക്കണോ ? അതിനും ‘എന്റെ കേരളം’ മേളയിലിടമുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ എക്‌സിബിഷനിലെ സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ സ്റ്റാളിൽ പശു, എരുമ, ആട്, ടോൺഡ് മിൽക്ക് , ഡബിൾ ടോൺഡ് മിൽക്ക് തുടങ്ങി എല്ലാ പാലിന്റെയും ഗുണമേന്മാ പരിശോധന ലഭ്യമാണ്. പാലിന്റെ മൂല്യ വർധിത ഉൽപന്നങ്ങൾഇവിടെ പരിചയപ്പെടുത്തും.

തീറ്റപ്പുൽക്കൃഷി, പുൽവെട്ട് യന്ത്രം, അസ്സോള കൃഷി,കാലിത്തീറ്റ ധനസഹായം ക്ഷീര കർഷക ക്ഷേമനിധി എന്നിവയുമായി ബന്ധപെട്ട വിവരങ്ങളും സ്റ്റാളിൽ നിന്നറിയാം. കേരളത്തിന്റെ പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും അതുവഴി ക്ഷീരമേഖല ഉപജീവനമാക്കിയിരിക്കുന്ന ക്ഷീരകർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ക്ഷീരവികസനവകുപ്പ് പ്രവർത്തിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *