കോവിഡ് വ്യാപനമാകുന്നു, ഇന്‍ഡോര്‍ മാസ്‌ക് പുനഃസ്ഥാപിച്ച് ഫിലഡല്‍ഫിയ

Spread the love

ഫിലാഡല്‍ഫിയ: പത്തു ദിവസത്തിനുള്ളില്‍ കോവിഡ് വ്യാപനം 50 ശതമാനം വര്‍ദ്ധനവ്. അടിയന്തിരമായി ഇന്‍ഡോര്‍ മാസ്‌ക് ധരിക്കണമെന്ന തീരുമാനവുമായി ഫിലഡല്‍ഫിയ സിറ്റി. ഏപ്രില്‍ 11 ന് തിങ്കളാഴ്ചയാണ്. ഇതു സംബന്ധിച്ച സിറ്റി ആരോഗ്യ വകുപ്പു അധികൃതര്‍ ഉത്തരവിറക്കിയത്.

രാജ്യവ്യാപകമായി മാസ്‌ക്ക് മാന്‍ഡേറ്റ നീക്കു ചെയ്തു നിന്നൊരു ഇടവേളക്കു ശേഷമാണ് മാസ്‌ക്ക് മാന്‍ഡേറ്റ് പുനഃസ്ഥാപിച്ച അമേരിക്കയിലെ ആദ്യ സിറ്റിയാണ് ഫിലഡല്‍ഫിയ. രാജ്യവ്യാപകമായി മാസ്‌ക്ക് മാന്‍ഡേറ്റ് നീക്കം ചെയ്ത് നീണ്ടൊരു ഇടവേളക്ക് ശേഷം മാസ്‌ക് മാന്‍ഡേറ്റ് പുനഃസ്ഥാപിച്ച അമേരിക്കയിലെ ആദ്യസിറ്റിയാണ് ഫിലഡല്‍ഫിയ.

പുതിയതായി കണ്ടെത്തിയ മാരകശേഷിയുള്ള ഒമിക്രോണിന്റെ വകഭേദമായ ബി.എ.2 വേരിയന്റിന്റെ വ്യാപനമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.ചെറില്‍ ബെറ്റിഗോള്‍ അറിയിച്ചു.

മാസ്‌ക് ധരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും, അതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചതോടെ ഫിലഡല്‍ഫിയായില്‍ താമസിക്കുന്ന 750 പേരാണ് വിന്റര്‍ ടൈമില്‍ മരിച്ചതെന്ന് കണക്കുകള്‍ ഉദ്ധരിച്ചു ഡോ.ചെറില്‍ പറഞ്ഞു.

ഏപ്രില്‍ 18 മുതല്‍ സിറ്റിയിലെ ബിസിനസ്സു സ്ഥാപനങ്ങളിലും മാസ്‌ക് മാന്‍ഡേറ്റ് നിര്‍ബന്ധമായും നടപ്പാക്കുമെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *