സഹപാഠിയെ ശുചിമുറിയിൽ കുത്തി കൊലപ്പെടുത്തി; 14കാരൻ അറസ്റ്റിൽ

Spread the love

കാൻസസ് സിറ്റി ∙ മിസ്സോറി കാൻസസ് സിറ്റി നോർത്ത് ഈസ്റ്റ് മിഡിൽ സ്കൂളിൽ പതിനാലുകാരന്റെ കുത്തേറ്റു സഹപാഠി കൊല്ലപ്പെട്ടു.രാവിലെ ഒൻപതു മണിയോടെയാണു സ്കൂളിലെ ശുചിമുറിയിൽ വച്ചു 14 വയസ്സുള്ള മാന്വൽ ജെ. ഗുസ്മാൻ അതേ പ്രായമുള്ള സഹപാഠിയുടെ കുത്തേറ്റു ഗുരുതരാവസ്ഥയിൽ കിടക്കുന്നത് മറ്റു വിദ്യാർഥികൾ കാണുന്നത്. ഉടൻ പൊലിസിൽ അറിയിച്ചു. രക്തം വാർന്നു ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിലേക്കു നയിച്ചതെന്താണെന്നു വ്യക്തമല്ല. കൊല്ലപ്പെട്ട വിദ്യാർഥിയും പ്രതിയും കൗമാര പ്രായക്കാരായതിനാൽ പൊലിസ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടില്ല. ഈ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വിദ്യാർഥിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഫസ്റ്റ് ഡിഗ്രി മർഡറിനും ആയുധം അനധികൃതമായി കൈവശം വച്ചതിനും വിദ്യാർഥിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. പിന്നീടു കുട്ടിയെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.മുൻപിൽ പ്രത്യക്ഷപ്പെടാറുള്ള ഗുസ്മാന്റെ വിയോഗം കൂട്ടുകാർക്കും അധ്യാപകർക്കും താങ്ങാവുന്നതിലേറെയാണെന്നു.കൊല്ലപ്പെട്ട വിദ്യാർഥിയുടെ പേരിൽ കുടുംബാംഗങ്ങൾ ഗോ ഫണ്ട് മീ രൂപീകരിച്ചിട്ടുണ്ട്.കാൻസസ് സിറ്റിയിൽ 24 മണിക്കൂറിനിടെ നടക്കുന്ന 4–ാ മത്തെ കൊലപാതകമാണിത്. ചിരിക്കുന്ന മുഖവുമായി എല്ലാ കുട്ടികളുടേയും മുൻപിൽ പ്രത്യക്ഷപ്പെടാറുള്ള ഗുസ്മാന്റെ വിയോഗം കൂട്ടുകാർക്കും അധ്യാപകർക്കും താങ്ങാവുന്നതിലേറെയാണെന്നു സ്കൂൾ സൂപ്രണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *