ഈസ്റ്റര് വാരാന്ത്യത്തില്‍ മൂന്നു മാസ്സ് ഷൂട്ടിങ്ങിൽ 2 മരണം, 30 പേർക്ക് പരിക്ക്

Spread the love

പിറ്റസ്ബർഗ് : സൗത്ത്കരോലിന,പിറ്റ്സ്ബർഗ്‌ , ഹാംപ്ടണ്‍ കൗണ്ടി,തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു ഞായറാഴ്ചപുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ ഒരു നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണം നടത്തുന്ന സൗത്ത് കരോലിനയിലെ സ്റ്റേറ്റ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിവിഷന്‍ പറഞ്ഞു.
പിറ്റ്‌സ്ബര്‍ഗില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്ന വാടക വീട്ടിലെ പാര്‍ട്ടിക്കിടെ ഉച്ചയോടടുത്ത സമയത്തു സംഘര്‍ഷത്തെ തുടർന്നു വെടിവയ്പുണ്ടായത്. അവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പിറ്റ്സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചീഫ് സ്‌കോട്ട് ഷുബെര്‍ട്ട് പറഞ്ഞു. ഇവിടെ കൗമാരക്കാരായ രണ്ടു പേർ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൗത്ത് കരോലിന സംസ്ഥാന തലസ്ഥാനമായ കൊളംബിയയിലെ തിരക്കേറിയ മാളില്‍ ഞായറാഴ്ച വെടിവയ്പ്പ് നടക്കുന്നത്. കൊളംബിയാന സെന്ററില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേര്‍ക്ക് വെടിയേറ്റതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും കൊളംബിയ പൊലീസ് മേധാവി ഡബ്ല്യു.എച്ച്. ഹോള്‍ബ്രൂക്ക് പറഞ്ഞു.

ഈസ്റ്റര്‍ വാരാന്ത്യത്തിലെ മൂന്ന് മാസ്ഷൂട്ടിങ്ങുകൾക്ക് പുറമെ സമീപ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് സബ് വേയിലും ഈ മാസം ആദ്യം, കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍, ഡൗണ്‍ടൗണ്‍ കോമണ്‍സ് ഷോപ്പിംഗ് മാളിനും സ്റ്റേറ്റ് ക്യാപിറ്റോളിനും സമീപമുള്ള തിരക്കേറിയ സ്ഥലത്തും മാസ്ഷൂട്ടിങ്ങുകൾ നടന്നതായി പൊലീസ് അറിയിച്ചു.
അമേരിക്കയിൽ ഈ മാസം നടന്ന വെടിവെപ്പുകൾ കടുത്ത തോക്കു നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരികയാണ്. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും ഈ ആവശ്യം ഉയർന്നു വരുന്നുടെങ്കിലും കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന പരാതിയും ഉയരുന്നു

Author

Leave a Reply

Your email address will not be published. Required fields are marked *