വാഷിങ്ടന്‍ ഡി സി : ഇന്ത്യന്‍ അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്ദേവനെ മാലി അംബാസഡറായി പ്രസിഡന്റ് ബൈഡന് നോമിനേറ്റ് ചെയ്തു.
കുവൈത്ത് യുഎസ് എംബസിയിലും ഇന്ത്യയില്‍ യുഎസ് കോണ്‍സുലര്‍ ജനറലായും സൗദി യുഎസ്&ിയുെ; കോണ്‍സുലര്‍ ജനറല്‍ ആന്‍ഡ് പ്രിന്‍സിപ്പള്‍ ഓഫിസറായും രചന പ്രവര്‍ത്തിച്ചിരുന്നു.
കൊളംബൊ യുഎസ് എംബസി മാനേജ്മെന്റ് സെക്ഷനിലും റിയാദ് യുഎസ് എംബസി ഹ്യുമന്‍ റിസോഴ്സ് ഓഫിസറായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഎസ് അംബാസഡറായി ബൈഡന് നോമിനേറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ അമേരിക്കനാണ് രചന. ഇതിനു മുന്‍പ് മൊറോക്കൊ അംബാസഡറായി പുനീറ്റ് തലവാറിനേയും നെതര്‍ലാന്‍ഡ്സ് അംബാസഡറായി ഷെഫാലി റസ്ദാനേയും നോമിനേറ്റ് ചെയ്തിരുന്നു.