റെയിൽവേ സ്റ്റേഷനിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്

Spread the love

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(കാസ്പ്) താത്കാലിക കിയോസ്‌ക് സ്ഥാപിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹെൽത്ത് മേളയുടെ ഭാഗമായാണു കിയോസ്‌ക് സ്ഥാപിച്ചത്. ആയുഷ്മാൻ ഭാരത്, പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന/ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും. റെയിൽവേ ഡിവിഷണൽ മാനേജർ ആർ. മുകുന്ദ കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷന്റെ പുറത്തേക്കുള്ള കവാടത്തിനരികിൽ ഏപ്രിൽ 27 വരെ കിയോസ്‌ക് പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *