നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ
എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 25 മുതൽ മെയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകിട്ട് 6 മുതൽ 9.30 വരെ ദീപാലംകൃതമാക്കും. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ രാത്രി 9.30 വരെ നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പൊതു അവധി ദിവസങ്ങളായ മെയ് 1, 2 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതൽ രാത്രി 9.30 വരെയും സന്ദർശനം അനുവദിക്കും.