ജോൺ പോളിന്റെ മരണത്തിൽ വ്യവസായ മന്ത്രി അനുശോചിച്ചു

Spread the love

പ്രശസ്ത തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്ര-സാംസ്‌കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള സിനിമ എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു.

ജോൺ പോളിന്റെ സിനിമകൾ അദ്ദേഹത്തിന്റെ നാമം അനശ്വരമാക്കുമെന്നുറപ്പാണ്. എങ്കിലും മലയാള സിനിമാ ലോകത്തുണ്ടായിരിക്കുന്ന ഈ വിടവ് ആരാലും നികത്തപ്പെടില്ല. ജോൺ പോളിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും ചലച്ചിത്ര ലോകത്തിന്റെയും സാംസ്‌കാരിക പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *