കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ആവേശം നിറച്ച് ബഹുവര്‍ണ പോസ്റ്റര്‍ പുറത്തിറക്കി. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ബ്രോഷര്‍ എ. ഡി. എം. എന്‍. സാജിതാ ബീഗത്തിന് കൈമാറി ചേംബറില്‍ പ്രകാശനം ചെയ്തു. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 25ന് തുടങ്ങി മെയ് 1 വരെ നീളുന്ന പരിപാടികളുടെ സമ്പൂര്‍ണ വിവരമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.കലാപരിപാടികളുടേയും സെമിനാറുകളുടേയും സമയക്രമവും ഉദ്ഘാടകരുടെ വിവരവും ഉള്‍പ്പടെയാണ് ബ്രോഷര്‍.
ക്രമീകരണം വിലയിരുത്തി ജില്ലാ കലക്ടര്ആശ്രാമം മൈതാനത്ത് ഏപ്രില്‍ 25 ന് തുടങ്ങുന്ന സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ വിലയിരുത്തി. 165 സ്റ്റാളുകളിലായാണ് പ്രദര്‍ശന-വിപണന മേള. ശീതീകരിച്ച അന്തരീക്ഷത്തിലാണ് മേള നടത്തുന്നത്. ആധുനിക ജര്‍മന്‍ ഹാങ്കര്‍ ഉപയോഗിച്ചാണ് നിര്‍മാണം. തീം സ്റ്റാളുകള്‍ക്കൊപ്പം സര്‍ക്കാര്‍-സര്‍ക്കാര്‍ ഏജന്‍സികളുടെ വിപണന സ്റ്റാളുകളുമുണ്ട്. കുടുംബശ്രീ നേതൃത്വം നല്കുന്ന ഫുഡ് കോര്‍ട്ടില്‍ രുചി വൈവിദ്ധ്യം പലവിധം.ആയിരത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന ആധുനിക ശബ്ദ-വെളിച്ച സംവിധാനമുള്ള സ്ഥിരം വേദിയുമുണ്ട്. കേരളത്തിന്റെ ചരിത്രവും പൈതൃകവും സംഗമിക്കുന്ന പ്രത്യേക പ്രദര്‍ശനം ആകര്‍ഷകമായാണ് സജ്ജീകരിക്കുന്നത്. പരവതാനി വിരിച്ച് മനോഹരമാക്കിയ പ്രതലത്തിലാണ് മേള നടക്കുന്നത്. കുറ്റമറ്റ നിര്‍മാണരീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് എ. ഡി. എം. എന്‍. സാജിതാ ബീഗത്തിനൊപ്പം സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ വിലയിരുത്തി.