‘മാഗ്’ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെൻറ് ഏപ്രിൽ 30, മെയ് 1 തീയതികളിൽ

Spread the love

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 30 (ശനി), മെയ് 1 (ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 8:30 മുതൽ രാത്രി 7 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിയ്ക്കുന്നത്.

ഹൂസ്റ്റൺ ബാഡ്മിന്റൺ സെൻ്ററിൽ (10550 W. Airport Blvd, Stafford, TX 77477) നടത്തപെടുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെയും ഡാളസ്സിലെയും പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 30 ടീമുകളാണ് ഇത്തവണ മാറ്റുരയ്‌ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന സീനിയർ മെൻസ് ഡബിൾസ് ടൂർണമെന്റിൽ 8 ടീമുകളും ഓപ്പൺ ഡബിൾസ് ടൂർണമെന്റിൽ 20 ടീമുകളുമാണ് മത്സരിക്കുന്നത്. ഇത്തവണ ആദ്യമായി വിമൻസ് ഡബിൾസ് എക്സിബിഷൻ മത്സരത്തിൽ രണ്ടു ടീമുകൾ പങ്കെടുക്കുന്നത് ടൂർണമെൻ്റിന് മാറ്റ് കൂട്ടുന്നു. ഭാവിയിൽ കൂടുതൽ മലയാളി പെൺകുട്ടികളെ ബാഡ്മിൻ്റൺലേക്ക് ആകർഷിക്കുവാനും ടൂർണമെൻ്റിൽ പങ്കെടുക്കുവാനും ഇതൊരു പ്രോത്സാഹനമാവും എന്ന് മാഗ് സ്പോർട്സ് സംഘാടകർ പ്രതീക്ഷിക്കുന്നു.

അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്പോൺസറും, രഞ്ജു രാജ്‌ (പ്രൈം ചോയ്സ് ലെൻഡിങ് ) ഗ്രാൻഡ് സ്പോണ്സറും, സുരേഷ് രാമകൃഷ്ണൻ (അപ്ന ബസാർ) ഡയമണ്ട് സ്പോൺസറും, ജിജു കുളങ്ങര (ഫ്രീഡം ഓട്ടോ) ഗോൾഡ് സ്പോണ്സറുമായിരിക്കും.

അനിൽ ജനാദ്ദനൻ (ഓഷ്യാനസ് ലിമോസിൻ & ട്രാൻസ്പോർട്ടേഷൻ), സന്ദീപ് തേവർവള്ളിൽ (പെറി ഹോംസ്), ഷാജി ജെയിംസ് (ഷാജിപ്പാൻ) & ഫാമിലി, ഹെൻറി (അബാസ്ക്കസ് ട്രാവൽ), ജോർജുകുട്ടി (ടോപ് ഗ്രാനൈറ്റ്സ് & സ്റ്റോൺസ്), മറീന ബേ ലിക്കർ, വിൻസൻ്റ് അലക്സാണ്ടർ & ഫാമിലി, ഓർഫിയസ് ജോൺ & ഫാമിലി എന്നിവരാണ് മറ്റു സ്‌പോൺസർമാർ.

മൽസര വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

ടൂർണമെൻ്റിൻ്റെ വിജയകരമായ നടത്തിപ്പിനായി വിനോദ് ചെറിയാൻ, റെജി കോട്ടയം, അനിത് ഫിലിപ്പ്, രഞ്ജു രാജ്, അനിൽ ജനാർദ്ദനൻ, റെജി വർഗീസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ഹൂസ്റ്റണിലെയും ഡാളസ്സിലെയും എല്ലാ ബാഡ്മിൻ്റൺ പ്രേമികളുടെയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മാഗ് ഭാരവാഹികൾ അറിയിച്ചു. ടൂർണമെൻ്റിന് ശേഷം എല്ലാ സ്പോൺസർമാർക്കും കളിക്കാർക്കും, സംഘാടകർക്കും മാഗിൻ്റെ ആസ്ഥാനമായ കേരള ഹൗസിൽ വെച്ച് ഭക്ഷണവും സംഗീത വിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: വിനോദ് ചെറിയാൻ റാന്നി 832-689-4742 (മാഗ് സ്പോർട്സ് കോർഡിനേറ്റർ), അനിൽ ആറന്മുള 713 882 7272 (പ്രസിഡൻ്റ്),
രാജേഷ് വറുഗീസ് 832-273-0361 (സെക്രട്ടറി), ജിനു തോമസ് 713-517-6582 (ട്രഷറർ).

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *