കിടങ്ങന്നൂര്‍ അംഗനവാടി ബഡ്സ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ആറന്മുള കിടങ്ങന്നൂര്‍ അംഗനവാടി ബഡ്സ് സ്‌കൂള്‍ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മായാലുമണ്‍ ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ആശ്വാസം പകര്‍ന്നുനല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,50,000 രൂപ അടങ്കല്‍ പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടവും 13,84,050 രൂപ ചെലവില്‍ നിര്‍മിച്ച അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.

പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ ഈ വര്‍ഷം തന്നെ ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment