വന്യമൃഗശല്യം, കര്‍ഷകഭൂമി ജപ്തി വിഷയങ്ങളില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭവുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Spread the love

കോട്ടയം: സംസ്ഥാനത്തുടനീളം അതിരൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിനെതിരെയും മാനദണ്ഡങ്ങള്‍ ലംഘിച്ച് കര്‍ഷകഭൂമി കയ്യേറി ജപ്തിചെയ്യുന്ന ബാങ്ക് നടപടികള്‍ക്കെതിരെയും കേരളത്തിലെ വിവിധ സ്വതന്ത്ര കര്‍ഷകസംഘടനകളെ ഏകോപിപ്പിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കുമെന്ന് കോട്ടയത്തുചേര്‍ന്ന കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു.

സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കുന്നതില്‍ വനംവകുപ്പുള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് നിയമം കൈയിലെടുക്കേണ്ട

സാഹചര്യമാണുള്ളത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഉദാസീനതയും വിരുദ്ധനിലപാടുമാണ്. പൊതുവേദികളില്‍ സ്‌നേഹം പ്രസംഗിക്കുകയും പിന്നാമ്പുറങ്ങളില്‍ ദ്രോഹനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഇരട്ടമുഖവും വിരുദ്ധസമീപനവും പൊതുസമൂഹം തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

സ്വതന്ത്ര വ്യാപാരക്കരാറുകള്‍-വെല്ലുവിളികള്‍, ദേശീയ കര്‍ഷക പ്രക്ഷോഭം തുടര്‍ച്ച, കേരളത്തില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷന്‍, കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, കര്‍ഷക ജപ്തി കടബാധ്യതകള്‍, പ്രകൃതി കൃഷിയും കാര്‍ഷികമേഖലയും എന്നീ വിഷയങ്ങളില്‍ ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി. പാലക്കാട്, സൗത്ത് ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ വയനാട്, കണ്‍വീനര്‍ അഡ്വ.ജോണ്‍ ജോസഫ്, എറണാകുളം, ട്രഷറര്‍ ജിന്നറ്റ് മാത്യു തൃശൂര്‍, കണ്‍വീനര്‍ ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ മൂവാറ്റുപുഴ, മനു ജോസഫ് തിരുവനന്തപുരം, പി.ജെ.ജോണ്‍ മാസ്റ്റര്‍ നിലമ്പൂര്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ഭാഗമാകുന്ന ഡെമോക്രാറ്റിക് കര്‍ഷക ഫെഡറേഷന്‍, പ്രകൃതി കര്‍ഷക ഫെഡറേഷന്‍, ജയ് കിസാന്‍ ആന്ദോളന്‍, നീതിസേന, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍, കാര്‍ഷിക പുരോഗമന സമിതി എന്നീ കര്‍ഷകസംഘടനകളെ ജയ്പ്രകാശ് വൈക്കം പരിചയപ്പെടുത്തി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചു.

രാജഗോപാലന്‍ എം. പത്തനംതിട്ട, ജോര്‍ജ് സിറിയക് പാലക്കാട്, പീറ്റര്‍ തിരുവനന്തപുരം, രാജന്‍ അബ്രാഹം, ഹരിദാസ് കല്ലടിക്കോട്, ബാലകൃഷ്ണന്‍ കെ. മലപ്പുറം, സിറാജ് കൊടുവായൂര്‍, വിദ്യാധരന്‍ ചേര്‍ത്തല, സണ്ണി തുണ്ടത്തില്‍ കണ്ണൂര്‍, റോസ് ചന്ദ്രന്‍ തിരുവനന്തപുരം, ജോസഫ് ചാണ്ടി ഇടുക്കി, നൈനാന്‍ തോമസ് ആലപ്പുഴ, സൈബി അക്കര ചങ്ങനാശ്ശേരി, രാജീവ് മേച്ചേരി, ജേക്കബ് മേലേടത്ത് കാസര്‍ഗോഡ്, ഷാജി കാടമന കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.

ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11ന് പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തപ്പെടും.

ഫോട്ടോ അടിക്കുറിപ്പ്

കോട്ടയത്തു ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, കണ്‍വീനര്‍ പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, ഹരിദാസ് കല്ലടിക്കോട്, ജോര്‍ജ് സിറിയക്, മനു ജോസഫ് തുടങ്ങിയവര്‍ സമീപം.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: +91 94476 91117

Author

Leave a Reply

Your email address will not be published. Required fields are marked *