വനിതാ സിവിൽ എക്‌സൈസ് ഓഫീസർ 31പുതിയ തസ്തികകൾ കൂടി സൃഷ്ടിച്ചു

Spread the love

വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വെള്ളിയാഴ്ച കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ തസ്തികകളിൽ നിയമനം നടക്കുക. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.
എട്ട് ജില്ലകളിലായാണ് പുതിയ 31 തസ്തികകൾ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകൾ ഉൾപ്പെടെ പ്രതികളാകുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്.

ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തുന്ന എക്‌സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കേണ്ടത് അനിവാര്യമാണ്. എല്ലാമേഖലയിലും സ്ത്രീശാക്തീകരണം സർക്കാരിന്റെ ലക്ഷ്യമാണ്. വകുപ്പിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചതെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *