യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവെച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 16 മുതല്‍ 19 വരെ യുഡിഎഫ് പ്രഖ്യാപിച്ച സില്‍വര്‍ലെെന്‍ വിരുദ്ധ മേഖലാ ജാഥകള്‍ മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

മേഖലാജാഥകളുടെ പുതുക്കിയ തീയതി പിന്നേട് തീരുമാനിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനദ്രോഹത്തിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മെയ് 20ന് എല്ലാ പ‍ഞ്ചായത്തുകളിലും യുഡിഎഫ് പ്രഖ്യാപിച്ച സായാഹ്ന സത്യാഗ്രഹത്തിന് മാറ്റമില്ലെന്നും ഹസന്‍ പറഞ്ഞു.

Leave Comment