ബൈക്കിൽ സഞ്ചരിച്ചു മാല പൊട്ടിച്ചു കടന്നു കളഞ്ഞു; മോഷ്ടാവ് പിടിയിൽ

Spread the love

ന്യൂയോർക്ക് സിറ്റി∙ ന്യൂയോർക്ക് സിറ്റിയിൽ ബൈക്കിൽ സഞ്ചരിച്ചു സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണമഭ്യർഥിച്ചു.
കഴിഞ്ഞവാരം നാലു സ്ഥലങ്ങളിലാണു മോഷണം നടന്നത്. ബ്രോൺസ് 150 സ്ട്രീറ്റിൽ സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന 300 ഡോളർ വിലമതിക്കുന്ന സ്വർണാഭരണം പൊട്ടിച്ചെടുത്ത ശേഷം സ്ത്രീയെ തള്ളിയിട്ടു സൈക്കിളിൽ കടന്നു കളഞ്ഞതായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. അതേദിവസം, മൻഹാട്ടൻ സെന്റ് നിക്കോളസ് അവന്യൂവിൽ റോഡ് ക്രോസ് ചെയ്തിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന്ആഭരണം തട്ടിയെടുത്തു സൈക്കിളിൽ ഒരാൾ രക്ഷപെട്ടിരുന്നു. ഇതിനു മുൻപ് ഒരു തവണ വിഫലമായ ശ്രമങ്ങൾ നടത്തിയിരുന്നതായും ഒരു സ്ത്രീയുടെ നെക്‌ലസ് പൊട്ടിച്ചെങ്കിലും നിലത്തു വീണതിനാൽ മോഷ്ടാവിന് അതെടുക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറ‍ഞ്ഞു.

വിവിധ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ സംഭവങ്ങളുടെ പിറകിൽ ഒരാൾ തന്നെയാണെന്നാണു പൊലീസ് കരുതുന്നത്. ചുവന്ന മോട്ടോർ സൈക്കിളിൽ 40 വയസ് പ്രായമായ കറുത്ത ജാക്കറ്റും നീല ജീൻസും ബ്ലാക്ക് ആ‍ൻഡ് ഗ്രേ സ്നിക്കേഴ്സും ധരിച്ച ആളാണു മോഷണം നടത്തിയിരിക്കുന്നത്. വെളുത്ത ഒരു ഹെൽമറ്റും മോഷ്ടാവ് ഉപയോഗിച്ചിരുന്നു. മോഷണം പെരുകുന്നതോടെ ജാഗ്രത പാലിക്കണമെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *