മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവയ്ക്ക് പുരസ്‌കാരം നല്‍കും. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മേയ് 14ന് ഉച്ചയ്ക്ക് ഒരു മണിക്ക് അകം പേര്, വിലാസം, സ്ഥാപനം, ഫോണ്‍നമ്പര്‍ സഹിതം നല്‍കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

Leave Comment