കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെത് തൊഴിലാളി ദ്രോഹ സമീപനമെന്ന് അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഡോ.ഉദിത്‌രാജ്. സംസ്ഥാന സ്പെഷ്യല്‍ കണ്‍വന്‍ഷന്‍ കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാനായി കൊണ്ടുവരുന്നു. മോദി ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ദുരിതം മാത്രമാണ്. പാചകവാതക ഇന്ധവ വില വര്‍ധനവ് തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. ജോലിസ്ഥിരതയില്ലായ്മയും വരുമാനവും ചെലവും തമ്മില്‍ പൊരുത്തപ്പെടുത്താതും അവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കി. തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉദിത് രാജ് പറഞ്ഞു.
അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സവിന്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,ടി.യു.രാധാകൃഷ്ണന്‍,വിടി ബല്‍റാം,വി.പ്രതാപചന്ദ്രന്‍,അനില്‍ ബോസ്,ജി.സുബോധന്‍,തൊടിയൂര്‍ രാമചന്ദ്രന്‍,കെ.എസ്.ഗോപകുമാര്‍,എന്‍എസ് നുസൂര്‍,എംഎം താഹ തുടങ്ങിയവര്‍ പങ്കെടുത്തു.