കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി

Spread the love

കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം post

രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്‌സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.

Author

Leave a Reply

Your email address will not be published. Required fields are marked *