പി.എസ്.സി പരീക്ഷയ്ക്ക് കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും

Spread the love

തിരുവനന്തപുരം; പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കായി പി.എസ്.സി ഈ മാസം 15 ന് തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും. ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബോണ്ട് സർവ്വീസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ലഭ്യമാകുന്നതിന് മുൻകൂട്ടി യൂണിറ്റുകളിൽ റിസർവേഷൻ നടത്താവുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്ലൈൻ – 0471-246379918005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കുംബന്ധപ്പെടാവുന്നതാണ്.