വിപി രാമചന്ദ്രന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ,കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനും യുഎന്‍ഐ ലേഖകനും,സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവുമായ വിപി രാമചന്ദ്രന്റെ (98) വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി അനുശോചിച്ചു.
.
1959 മുതല്‍ ആറ് വര്‍ഷം ലാഹോറില്‍ വിദേശകാര്യ ലേഖകനായിരുന്നു.. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം,
കേരള പ്രസ് അക്കാദമിയില്‍ കോഴ്‌സ് ഡയറക്ടറായും , രണ്ട് തവണ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യക്ക് അകത്തും വിദേശത്തുമായി അരനൂറ്റാണ്ട് മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് വിപി രാമചന്ദ്രനെന്നു ഐ പി സി എൻ റ്റി പ്രസിഡന്റ് അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Leave Comment