ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ

Spread the love

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള നിർണായക ചർച്ചകൾ ജൂൺ 1 മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രണ്ടു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, കയറ്റുമതി–ഇറക്കുമതി മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. കരാർ യാഥാർഥ്യമായാൽ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *