കൈരളി യൂ എസ് എ കവിത അവാർഡ് സർഗ്ഗാല്മക സംവേദന ശിൽപശാലായായി

കൈരളി യൂ എസ് എ കവിത അവാർഡ് സർഗ്ഗാല്മക സംവേദന ശിൽപശാലായായി
ന്യൂയോർക് : പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത് ..ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ് ..ക്യാഷ് അവാർഡും ഫലകവും ഇന്നലെ ന്യൂയോർക്കിലെ കേരള സെന്ററിൽ മെയ് 14 നുഉച്ചക്ക് 3 മണിക്ക് ആരംഭിച്ച പരിപാടിയിൽ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തി ..കൂടെ കൈരളി ടിവി പുതിയ തലമുറയിലെ മലയാളികളിൽ പ്രശസ്തി നേടിയ മൂന്നു പേരെ ആദരിക്കുകയുണ്ടായി . ന്യൂയോർക്കിലെ മിസ് ഇന്ത്യ വിന്നെർ ആയ മീര മാത്യു , ന്യൂയോർക് പോലീസ് സേനയിലെ Picture

ആദ്യ ഫിമെയിൽ മലയാളീ പോലീസ് ഡിക്ടറ്റീവ് ബിനു പിള്ളൈ അബ്‌ദു(ഫൊക്കാന നേതാവ് അപ്പു പിള്ളൈ യുടെ മകൾ ) , അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ പ്രെസിഡെന്റ് മലയാളീ തോമസ് ജോയ് (ജോയിക്ക് വേണ്ടി കസിൻ അറ്റോർണി മേരി ജോസ് അവാർഡ് സ്വീകരിച്ചത് )അവർക്കു കൈരളിയുടെ ഫലകവും പൊന്നാടയും നൽകിയത് ബാബു സ്റ്റീഫൻ വാഷിംഗ്‌ടൺ , മേരി ഫിലിപ്പ് , ഡിക്ടറ്റീവിനെ ആദരിച്ചത് ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയും നഴ്സസ് അസോസിയേഷൻ സെക്രട്ടറി ജെസ്സി ജെയിംസും ആയിരുന്നു. അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ പ്രെസിഡെന്റ് തോമസ് ജോയിക് വേണ്ടി അറ്റോർണി മേരി ജോസ് ജേക്കബ് റോയിയിൽ നിന്നും, സ്റ്റാറ്റൻ ഐലൻഡ് മലയാളീ അസോസിയേഷൻ പ്രെസിഡെന്റ് ജെമിനി തോമസിൽ നിന്നും കൈരളി ഫലകവും പൊന്നാടയും സ്വീകരിച്ചു.

നവമാധ്യമങ്ങളും സാഹിത്യവും എന്ന് വിഷയത്തിൽ ഈമലയാളീ എക്സി. എഡിറ്റർ ജോർജ് ജോസഫ് പ്രഭാഷണം നടത്തി മനോഹർ തോമസ് മോഡറേറ്ററായി തുടർന്ന് തഹ്സിൻ മുഹമ്മദിന്റെ മനോഹരമായ ഗാനങ്ങൾ ജേക്കബ് റോയ് ,വാഷുങ്ടണിൽ നിന്നെത്തിയ ബാബു സ്റ്റീഫൻ , ലാന ട്രെഷറർ കെ കെ ജോൺസണ് ,ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി , മേരി ഫിലിപ്പ് , നിർമല ,ജെസ്സി ജെയിംസ് , ഷൈല പോൾ , ജോസ് ചെരിപുറം ,എന്നിവർ ആശംസകൾ അർപ്പിച്ചു ,കൂടെ ആദരം സ്വീകരിച്ചു മീരമാത്യു ,ബിനു പിള്ളൈ , അറ്റോർണി മേരി ജോസ് എന്നിവർ നന്ദി പറഞ്ഞു, മുട്ട ത്തു വർക്കിയുടെ മരുമകൾ മേരി മാത്യു മുട്ടത്തു ,കവി രാജു തോമസ് ,നിഷ ജൂഡ് , ഡോക്ടർ സെലിൻ , റോബിൻ , മോൻസി കൊടുമൺ ,അബി കേരള സെന്റർ , ശോശാമ്മ ആൻഡ്രൂസ് , റഫീക് തറയിൽ, ജെയിംസ് ,ഫിലിപ്പ് മഠം മറ്റു പ്രമുഖർ കേരള സെന്റർ പ്രെസിഡെന്റ് അലക്‌സ് കാവുംപുറത്തു എല്ലാവർക്കും നന്ദി പറഞ്ഞു . ക്രിസ്റ്റി ജോസ് പരിപാടിയുടെ എംസിയും വീഡിയോ, ഫോട്ടോ കൈരളിയുടെ ജേക്കബ് മാനുവൽ നിർവഹിച്ചു ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

Leave Comment