ഇടതുഭരണം സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നു:രമേശ് ചെന്നിത്തല.

Spread the love

തിരുവനന്തപുരം:ഇടതുപക്ഷ ഭരണത്തില്‍ കീഴില്‍ സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവാരം മെച്ചപ്പെടുത്തുവാന്‍ യാഥസമയം ആധുനികവല്‍ക്കരണം നടത്താതെ സര്‍ക്കാര്‍ പ്രസുകളുടെ കാര്യശേഷിക്കുറവ് പറഞ്ഞ് അച്ചടി ജോലികള്‍ സ്വകാര്യ പ്രസുകള്‍ക്ക് കൈമാറുന്ന രീതി മുഖ്യമന്ത്രിയുടെ വകുപ്പായ അച്ചടി വകുപ്പില്‍ തുടരെ നടക്കുകയാണ്. ഇതിന് പിന്നില്‍ കാര്യശേഷിക്കുറവിനൊപ്പം കമ്മീഷന്‍ ഇടപാടുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഇദം പ്രദമായി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സ്വപ്ന തുല്യമായ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഈ സര്‍ക്കാരിന് ഇനിയും ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ക്ഷമബത്ത, ലീവ് സറണ്ടര്‍, ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് തുടങ്ങി ഒട്ടെറെ ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളി താല്പര്യങ്ങള്‍ ഹനിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗവണ്‍മെന്റ് പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി സംസ്ഥാന സമ്മേളനം തിരുവനന്തപുരം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.. ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ , കെ.പി.സി.സി. ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, ഐ.എന്‍.ടി.യു.സി. ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു,
മാരായമുട്ടം അനില്‍,
റ്റി.എച്ച് ഫിറോസ് ബാബു, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍.
ആര്‍.ഹരികുമാര്‍ ,റ്റി.മോഹനന്‍,എം.രാജന്‍, വി.വി.ശശീന്ദ്രന്‍ ,എസ്. ഉദയകുമാര്‍, ശ്രീകാര്യം മോഹനന്‍, ടി.മോഹനന്‍, വെമ്പായം അനില്‍ എന്നിവര്‍ പ്രസംഗിച്ചു. കരമന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഷാജി കുര്യന്‍ സ്വാഗതവും, അബ്ദുള്‍ വാഹിദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനവും വനിതാ സമ്മേളനവും നടന്നു.

Author