ഭക്ഷ്യവിഷബാധ : പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും

Spread the love

ചെറുവത്തൂർ :ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും രോഗകാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രതിരോധ നിയന്ത്രണ നടപടികൾ ഊർജ്ജിതമാക്കാൻ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു.

കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്തിയിരുന്നു.പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനുളള പ്രവർത്തനങ്ങൾ അടിയന്തരമായി ചെയ്യും.

സ്കൂളുകൾ, അങ്കണവാടികൾ, കുടിവെള്ള വിതരണ പദ്ധതികൾ, ഗവൺമെന്റ് ഓഫിസുകൾ എന്നിവയിലെ കുടിവെള്ള സാമ്പിളുകൾ പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കും

മുഴുവൻ ഭക്ഷണ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെയും കുടിവെള്ള സാമ്പിളുകൾ പരിശോധിക്കാനും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തുന്നവയുടെ ഉപയോഗം നിർത്തിവെയ്ക്കാനും നടപടികൾ സ്വീകരിക്കും.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ പാത്രങ്ങൾ കഴുകുന്നതിനും ചൂടുവെള്ളം ഉപയാഗിക്കണം എന്ന് നിർദേശം നൽകും.ജലാശയങ്ങൾ,കുടിവെള്ള സ്രോതസ്സുകൾ എന്നിവ മലിനമാക്കുന്നവർക്കെതിരെ നിയപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കും.
എല്ലാ തലത്തിലുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.

Author