അമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു

Spread the love

ഡാളസ് :ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിന് 50 സെന്റാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചക്കു മുന്‍പ് 3.89 സെന്റായിരുന്നു ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില. ഇന്ന് ഒരു ഗ്യാലന് 4.39 സെന്റാണ്.

Picture2ദേശീയ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 4 ഡോളര്‍ 52 സെന്റായി ഉയര്‍ന്നിട്ടുണ്ട്. ടെക്‌സസില്‍ 4.26 സെന്റാണ് ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില. നാഷനല്‍ റിസര്‍വില്‍ നിന്നും ക്രൂഡോയില്‍ വിട്ടുനല്‍കിയിട്ടും ഗ്യാസിന്റെ വില നിയന്ത്രിക്കാനാകുന്നില്ല. റഷ്യയില്‍ നിന്നും ക്രൂഡോയിലിന്റെ ഇറക്കുമതി നിരോധിച്ചതാണ് മറ്റൊരു കാരണം.

ടെക്‌സസില്‍ ക്രൂഡോയില്‍ ഖനനം ഉള്ളതിനാലാണ് അല്‍പമെങ്കിലും വില നിയന്ത്രിക്കാനാകുന്നത്. ഗ്യാസിന്റെ വിലയിലുണ്ടായ വര്‍ധനവിനനുസരിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍ വര്‍ധനവാണ്.

Author