ടെക്‌സസ് : ടെക്‌സസിലെ ബഹുഭൂരിക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട്.
ടെക്‌സസ് യൂണിവേഴ്‌സിറ്റി നടത്തിയ അഭിപ്രായസര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റ്കളും, 85 ശതമാനം സ്വതന്ത്രരും, 74 ശതമാനം റിപ്പബ്ലിക്കന്‍മാരും കഞ്ചാവ് മെഡിക്കല്‍, റിക്രിയേഷനല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമ നിര്‍മാണം വേണമെന്നും സര്‍വ്വേ ചൂണ്ടികാട്ടി.
കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുവാന്‍ തയാറല്ല എന്നാണ് ടെക്‌സസ് ഗവര്‍ണറുടെ നിലപാട്. ടെക്‌സസിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്‌സിക്കോ ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാണ്.
നവംബറില്‍ ടെക്‌സസില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമേക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.