റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ യുവജന വിഭാഗമായ യുവയുണൈറ്റഡ് അസീസിയ നെസ്റ്റോ ട്രെയിൻമാളിൽ ഒരുക്കിയ സ്റ്റാർ സിംഗർ ഇമ്രാൻ ഈദ് മെഗാഫെസ്റ്റിലൂടെ ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരവിന്‍റെ വേദിയായി മാറി റിയാദ്, തന്റെ ശരീരഭാരം മാത്രമേ കുറഞ്ഞിട്ടുള്ളു . ആലാപന മികവ് കൊണ്ട് സംഗീതത്തിൽ താനിപ്പോഴും അജയ്യനാണെന്ന് ബോധ്യപ്പെടുത്തും വിധത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. .
ഇമ്രാൻ എന്ന അതുല്യ കലാകാരനെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി നടത്തിയ മെഗാ ഫെസ്റ്റിൽ ആയിരത്തിൽ പരം പ്രേക്ഷകരാണ് പങ്കെടുത്തത് . ഇമ്രാനൊടൊപ്പം റിയാദിലെ ഗായകരായ തസ്‌നിം റിയാസ് . ഹിബ അബ്ദുൽ സലാം തങ്കച്ചൻ വർഗീസ് . മുനീർ കുനിയിൽ . ആൻഡ്രിയ ജോൺസൺ . അനാമിക സുരേഷ് . അക്ഷയ് സുധീർ . അഭിനന്ദ ബാബു . അഭിനിത് . അഞ്ജലി സുധീർ എന്നിവരും തകർത്തു പാടിയപ്പോൾ പ്രേക്ഷകരും ആഹളാദത്തില്‍ നിറഞ്ഞാടി .
മെഗാഫെസ്റ്റിനോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക ചടങ്ങിൽ ചാരിറ്റി പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന ആമുഖം പറഞ്ഞു . യുവ യുണൈറ്റഡ് പ്രസിഡണ്ട് റിഷി ലത്തീഫ് അദ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനം. മാധ്യമ പ്രവർത്തകന്‍ ജയൻ കൊടുങ്ങല്ലൂർ ഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ ആശംസകളർപ്പിച്ചുകൊണ്ട് ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, മാധ്യമ പ്രവര്‍ത്തകരായ ഷംനാദ് കരുനാഗപള്ളി, ഷിബു ഉസ്മാന്‍, സാമുഹ്യപ്രവര്‍ത്തകരായ സലിം അര്‍ത്തില്‍, മജീദ് ചിങ്ങോലി, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, അസീസ് കടലുണ്ടി, മൈമൂന അബ്ബാസ് , കമര്‍ബാനു അബ്ദുല്‍ സലാം, തസ്നീം റിയാസ്, ഷാജി മOത്തില്‍, അഖിനാസ് കരുനാഗപള്ളി, ഗഫൂര്‍ കൊയിലാണ്ടി, വി കെ കെ അബ്ബാസ്, റാഫി പാങ്ങോട്, അബ്ദുല്‍ അസീസ് പവിത്ര, ഷൌക്കത്ത് ബെസ്റ്റ് കാര്‍ഗോ റഷീദ് എന്നിവര്‍ സംസാരിച്ചു, മുഹാദ് അറക്കല്‍ സ്വാഗതവും അഷറഫ് തൃത്താല നന്ദിയും പറഞ്ഞു
സിദ്ധീക് കോഴിക്കോട്, രാജീവന്‍ വള്ളിവട്ടം, റിയാസ് റഹ്‌മാൻ . ഹംസ കല്ലിങ്ങൽ, നിസാര്‍ കൊല്ലം, മുനീര്‍ കുനിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ഹിബ അബ്ദുൽ സലാം അവതാരകയായിരുന്നു. .