കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം കൈമാറി

Spread the love

ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. ദേശീയതലത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.

ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. ധനസഹായ വിതരണം നിര്‍വഹിച്ചു. ജില്ലയില്‍ എട്ട് കുട്ടികള്‍ക്കാണ് ധനസഹായം നല്‍കിയത്.

പി.എം. കെയര്‍ ഫോര്‍ ചില്‍ഡ്രണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഏട്ടു കുട്ടികള്‍ക്കായി ആകെ 67,35,270 രൂപ അനുവദിച്ചു. 18 വയസു വരെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി നിശ്ചിത തുക സാമ്പത്തിക സഹായമായി നല്‍കുകയും 23 വയസ് തികയുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. സി.ഡബ്ള്യൂ.സി. ചെയര്‍പേഴ്സണ്‍ അഡ്വ.ജലജ ചന്ദ്രന്‍, പോസ്റ്റല്‍ സൂപ്രണ്ട് സ്മിത സാഗര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ അജി ജേക്കബ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author