ജനകീയ മത്സ്യകൃഷി അവാര്‍ഡ്; അപേക്ഷിക്കാം

ആലപ്പുഴ : മത്സ്യകൃഷി വിജയകരമായി നടത്തുന്ന കര്‍ഷകരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മെയ് 31ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം.

ഓരുജല കൃഷി, ശുദ്ധജല കൃഷി, ചെമ്മീന്‍ കൃഷി, നൂതന മത്സ്യകൃഷി, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെയും സ്വതന്ത്രമായും മത്സ്യകൃഷി നടത്തുന്നവരെ പരിഗണിക്കും. അപേക്ഷ ഫോറം ജില്ലാ ഓഫീസുകളിലും മത്സ്യഭവനുകളിലും ലഭിക്കും. ഫോണ്‍: 0477 2252814, 0477 2251103

Leave Comment