നെല്ല് സംഭരണം കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ നടപടിയെടുക്കും : മന്ത്രി ടി.സിദ്ദിഖ്

Spread the love

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നിരുന്നു. കൃഷിമന്ത്രിക്ക് പുറമെ, സഹകരണ, പൊതുവിതരണ വകുപ്പ് മന്ത്രിമാരും ബാങ്കുകളുടെ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിച്ച് പണം നല്‍കുന്ന മുന്‍ സര്‍ക്കാരിന്റെ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍  മാത്രമാണ് ഈ പദ്ധതി ഉണ്ടായിരുന്നത്. ഇവിടെ പൂര്‍വസ്ഥിതിയില്‍ സിവില്‍ സപ്ലൈസ് വഴി നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചു. പിആര്‍എസ് വായ്പ പ്രശ്‌നം യോഗത്തില്‍ ചര്‍ച്ച ചെയ്തു.നെല്ലിന്റെ പണം നല്‍കുന്ന കാനറ,എസ് ബി ഐ ബാങ്കുകളുടെ കരാര്‍ കാലാവധി നീട്ടാനും തീരുമാനിച്ചു. കര്‍ഷകര്‍ക്ക് പണം നല്‍കാനുള്ള തീരുമാനം ആദ്യയോഗത്തില്‍ തന്നെ കൈക്കൊണ്ടതാണെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *