സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന കേരള യാത്ര കേരളത്തിനു ഏറെ ഗുണം ചെയ്യും : രമേശ് ചെന്നിത്തല

തിരു :  രാജ്യത്തും സംസ്ഥാനത്തും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള തീവ്രവാദശക്തികളുടെ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ക്കെതിരെയും , വ്യത്യസ്തമതവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന കേരള യാത്ര കേരള ജനതയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

യാത്രയ്ക്കിടെ പെതുസമൂഹത്തിലെ വ്യത്യസ്തതുറകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായും കലാസാഹിത്യകാരന്മാരുമായും മതമേധാവികളുമായുo മറ്റും കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്. രാജ്യത്ത് മതേതരത്വം ഊട്ടിയുറപ്പിക്കാന്‍ എന്നും മുന്നിട്ടു നിന്നിട്ടുള്ള പാര്‍ട്ടിയാണു മുസ്ലിം ലീഗ് .ഇന്നു കണ്ണൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര എല്ലാ ജില്ലകളും കടന്ന് 23 നു കോഴിക്കോട് സമാപിക്കുമ്പോള്‍ അത് കേരളത്തിനു പുത്തനുണര്‍വ്വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല . യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.

Leave Comment