ജില്ലയില്‍ വൈദ്യുതവാഹനങ്ങള്‍ക്കായി നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കൂറ്റനാട് എന്നിവിടങ്ങളിലാണ് നാലുചക്ര വാഹനങ്ങള്‍ക്കുള്ള അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. വിവിധ പഞ്ചായത്തുകളിലായാണ് 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വൈദ്യുതവാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.
പരിസ്ഥിതിമലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുക, പെട്രോള്‍വിലവര്‍ധനമൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി.എല്‍.നാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്താകെ നാലുചക്ര വാഹനങ്ങള്‍ക്കായി 62 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ഇരുചക്രവാഹനങ്ങള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കുമായി എല്ലാ നിയോജക മണ്ഡലങ്ങളിലുമായി 1165 പോള്‍മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി.എല്‍. പുതുതായി സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍മൌണ്ടഡ് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന അതിവിപുലമായ ശൃംഖലയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്. ഇവ ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.