കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്‍മാന്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു. അഴിമതിയുടെ

കറപുരളാത്ത നിശ്ചദാര്‍ഢ്യമുള്ള നേതാവായിരുന്നു പ്രയാര്‍. താന്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം സഭയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വിഷയങ്ങള്‍ പഠിച്ച് സഭയില്‍ അവതരിപ്പിച്ചിരുന്ന പ്രയാര്‍ ചടയമംഗലം മണ്ഡലത്തിന്‍റെ വികസനത്തിന് വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്‍റെ വേര്‍പാട് കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Leave Comment