പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അനുശോചിച്ചു

പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു.

മില്‍മയുടെ സ്ഥാപക നേതാവും ചെയര്‍മാനുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിലെ പാല്‍ക്കാരന്‍ എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.ക്ഷീരകര്‍ഷകരെ ഒന്നിപ്പിക്കുന്നതിലും സംഘടിതശക്തിയായി വളര്‍ത്തുന്നതിലും പ്രയാര്‍ സുപ്രധാന പങ്കാണ് വഹിച്ചത്. തിരുവിതാംകൂര്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് അദ്ദേഹം. ശബരിമല പ്രശ്നം ഉണ്ടായപ്പോള്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയ പ്രമുഖ നേതാക്കളില്‍ ഒരാളാണ് പ്രയാര്‍. നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ഹസ്സന്‍ പറഞ്ഞു.

Leave Comment