സെഡാര്‍ റീട്ടെയിലും ഗൂഞ്ചും ലോക പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി

തൃശ്ശൂര്‍: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെഡാര്‍ റീട്ടെയിലും എന്‍ ജി ഒ സംഘടനയായ ഗൂഞ്ചും പങ്കാളികളായി. നഗരങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷ തുടങ്ങിയവ സംഭരിച്ച് ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന എന്‍ ജി ഒ ആണ് ഗൂഞ്ച്. കൂടാതെ, ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, പ്രാദേശിക അടിസ്ഥാന സൗകര്യം എന്നീ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.

സെഡാര്‍ റീട്ടെയിലിലെ ജീവനക്കാര്‍ക്കായി ഗൂഞ്ച് പ്രതിനിധി സൂസന്ന ചെറിയാന്‍ ക്ലാസ്സെടുത്തു. പരിപാടിയില്‍ സെഡാര്‍ റീട്ടെയിൽ മാനേജിംഗ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, ഗ്രാം പ്രോ ഡിസ്ട്രിബൂഷന്‍ സര്‍വ്വീസസ് ഡയറക്ടര്‍ ഡേവിഡ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സെഡാര്‍ റീട്ടെയിലിന്റെ ഓഫീസില്‍ സംഘടിപ്പിച്ച വസ്ത്രങ്ങളുടെ കളക്ഷന്‍ ഡ്രൈവും, ജീവനക്കാര്‍ക്ക് പരിസ്ഥിതി ദിനത്തെക്കുറിച്ച് അവരുടെ ചിന്തകള്‍ എഴുതാനും വരയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ മതിലും ഏറെ ശ്രദ്ധേയമായി.

ഫോട്ടോ ക്യാപ്ഷന്‍ :  ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെഡാര്‍ റീട്ടെയിലും എന്‍ ജി ഒ സംഘടനയായ ഗൂഞ്ചും പങ്കാളികളായി സംഘടിപ്പിച്ച വസ്ത്രങ്ങളുടെ കളക്ഷന്‍ ഡ്രൈവില്‍ സെഡാര്‍ റീട്ടെയില്‍ മാനേജിംഗ് ഡയറക്ടര്‍  അലോക് തോമസ് പോള്‍, ഗ്രാം പ്രോ ഡിസ്ട്രിബൂഷന്‍ സര്‍വ്വീസസ് ഡയറക്ടര്‍ ഡേവിഡ് മാത്യു തുടങ്ങിയവര്‍.

Report :  Sneha Sudarsan   (Senior Account Executive )

 

Leave Comment