വോഗ് ഐവെയര്‍ കളക്ഷന്‍ അവതരിപ്പിച്ച് തപ്‌സി പന്നു

കൊച്ചി: വോഗ് ഐവെയറിന്റെ റെട്രോ-കണ്ടംപററി കളക്ഷന്‍ അവതരിപ്പിച്ച് തപ്‌സി പന്നു . സ്വന്തം വ്യക്തിത്വം ആഘോഷിക്കുകയും ഏറ്റവും ഫാഷനബിള്‍ രീതിയില്‍ മികച്ച പതിപ്പ് സ്വയം പ്രകടിപ്പിക്കുക എന്ന സന്തേശവുമായാണ് കാമ്പയിന് പുറത്തിറക്കിയത്. ടൈറ്റന്‍ ഐ പ്ലസ് , ആമസോണ്‍് ഇന്ത്യ , അജിയോ , നൈക , ടാറ്റാ ക്ലിക്ക് , സണ്‍ഗ്ലാസ് ഹട്ട് തുടങ്ങിയ എല്ലാ മുന്‍നിര സ്റ്റോറുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വോഗ് ഐവെയര്‍ കലക്ഷന്റെ ഏറ്റവും പുതിയ ശേഖരം ലഭ്യമാണ്. 4890 രൂപമുതലാണ് വില.

വോഗ് ഐവെയര്‍ നിന്നുള്ള പുതിയ ശേഖരം എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമാണ് – ബ്രഞ്ചിനുള്ള കാഷ്വല്‍-കൂള് ലുക്ക് അല്ലെങ്കില്‍ ഷാര്‍പ്പ്, ജോലിക്ക് പവര്‍് ഡ്രസ്സിംഗ്, എന്നിങ്ങനെ പുതിയ ശ്രേണിയില്‍ എല്ലാം ഉള്‍ക്കൊള്ളുന്നുണ്ടെന്നു വോഗ് ഐവെയര്‍ ബ്രാന്‍്ഡ് ബിസിനസ് ഹെഡ് ഗുഞ്ജന്‍ സൈഗാള്‍ പറഞ്ഞു.

Report :  Aishwarya

Leave Comment