ഷെറിന്‍ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി

ന്യു യോര്‍ക്ക്: സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോര്‍ക്ക് അറ്റ് ബഫലോയില്‍ നിന്നു നഴ്‌സിംഗ് പ്രാക്ടീസില്‍ ഷെറിന്‍ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി. ന്യു യോര്‍ക്ക് വെറ്ററന്‍ അഫയേഴ്‌സ് ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറാണ്.
കോട്ടയം കാപ്പുന്തല വടക്കേ ഏനാചിറയില്‍ ജോസഫിന്റെയും ലീലാമ്മയുടെയും പുത്രിയാണ്. ഭര്‍ത്താവ് കൈനകരി കാഞ്ഞിരത്തിങ്കല്‍ ഷിജൊ സക്കറിയാസ് ന്യു യോര്‍ക്കില്‍ സീമെന്‍സ് കമ്പനിയില്‍ എഞ്ചിനിയര്‍.

Leave Comment