എന്റെ നഗരം, ശുചിത്വ നഗരം; മേഖലാതല ശില്പശാല 16, 19, 25 തിയതികളിൽ

Spread the love

എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരിൽ നഗരസഭകൾക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ മേഖലാതല ശില്പശാലകൾ ജൂലൈ 16, 19, 25 തിയതികളിൽ നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാതല ശില്പശാല 16 ന് കണ്ണൂർ ധർമശാലയിലെ ഇന്ത്യൻ കോഫി ഹൗസ് ഹാളിലും തെക്കൻ മേഖല ശില്പശാല 19 ന് തിരുവനന്തപുരം ഐ എം ജി ഹാളിലും മധ്യമേഖലാ ശില്പശാല 25 ന് എറണാകുളം ടൗൺ ഹാളിലും നടക്കും.

കണ്ണൂരിൽ നടക്കുന്ന ശില്പശാലയിൽ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്പശാലയിൽ തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാലയിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികൾ പങ്കെടുക്കും.

നഗരസഭാതലത്തിൽ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കേന്ദ്ര -പാർപ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ സെഷനുകൾക്ക് നേതൃത്വം നൽകും. സംസ്ഥാന ശുചിത്വമിഷൻ ഡയറക്ടർമാർ, പ്രോഗ്രാം ഓഫിസർമാർ തുടങ്ങിയവരും വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങൾക്കനുസരിച്ച് പദ്ധതികൾ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികൾ ശില്പശാല ചർച്ച ചെയ്യും. സെഷനുകൾക്ക് ശേഷം നഗരസഭാതലത്തിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കും.

Author