സൗജന്യ പരീക്ഷാ പരിശീലനം

ആലപ്പുഴ: ആലുവ ഗവണ്‍മെന്‍റ് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററില്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കെ.എ.എസ്, ഐ.ബി.പി.എസ്, ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി, പി.എസ്.സി. പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിലയുടെ അടിസ്ഥാനത്തില്‍ പ്രതിമാസ സ്റ്റൈപ്പന്‍റ് ലഭിക്കും.

ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, പി.എസ്.സി. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 30നകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2623304.

Leave Comment