ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യഇവാന ട്രംപ് ന്യൂയോർക്കിൽ അന്തരിച്ചു

Spread the love

ന്യൂയോർക് :അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ഇവനാ ട്രമ്പ് ന്യൂയോർക്കിൽ അന്തരിച്ചു . ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത് . 73 വയസ്സായിരുന്നു.
1977 ലായിരുന്നു ട്രംപ് -ഇവനാ വിവാഹം.ഡൊണാൾഡ് ജൂനിയർ ,ഇവാങ്ക ,എറിക് എന്നിവർ മക്കളാണ് .1990ൽ ഇവർ വിവാഹബന്ധം വേർപെടുത്തി .

ന്യൂയോർക് സ്വവസതിയിൽ വെച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു .പ്രാഥമിക ചികിത്സ നല്കുന്നതിനുമുന്പ് തന്നെ മരണം സംഭവിച്ചിരുന്നു.സ്റ്റെയർ കേസിൽ നിന്നും താഴേക്കു വീഴുകയായിരുന്നുവെന്നും ,ഇതൊരു അപകടമായിരുന്നുവെന്നും ന്യൂയോർക് സിറ്റി പോലീസ് അറിയിച്ചു .
1949 ഫെബ്രു20 നു ചെക്കോസ്ലോവാക്കിയിലായിരുന്നു ഇവരുടെ ജനനം.
ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രമ്പ് അഗാധ ദുഃഖം അറിയിച്ചു.

Author