പാലസ്തീന് 316 മില്യണ്‍ സഹായധനം പ്രഖ്യാപിച്ചു ബൈഡന്‍

Spread the love

വാഷിംഗ്ടണ്‍ ഡി.സി : രണ്ടു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന യുഎസ് പ്രസിഡന്റ് ബൈഡന്‍ വെസ്റ്റ് ബാങ്കിന്‍ പാലിസ്ത്യന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി കൂടികാഴ്ച നടത്തും. തുടര്‍ന്ന് ഈസ്റ്റ് ജറുശലേമിലുള്ള ആശുപത്രിയും ബൈഡന്‍ സന്ദര്‍ശിക്കും.

പാലിസ്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി 316 മില്യണ്‍ ഡോളറിന്റെ ധനസഹായം ജൂലൈ ് 14 വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.

ട്രമ്പിന്റെ ഭരണത്തില്‍ മൂന്നുവര്‍ഷം പാലിസ്തീനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍-പാലസ്തീന്‍ സമാധാന ശ്രമങ്ങള്‍ പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തില്‍ അവരുടെ വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിംഗ്ടണ്‍ പുതിയ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ 201 മില്യണ്‍ ഡോളര്‍ യു.എന്‍. റീലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിക്കാണ് നല്‍കുക.

ബൈഡന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 618 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് പാലിസ്ത്യന് നല്‍കിയിട്ടുള്ളത്. പാലസ്ത്യനിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് ജറുശലേമില്‍ ട്രമ്പ് അടച്ചു പൂട്ടിയ കോണ്‍സുലേറ്റ് തുറക്കുന്നതിനും ബൈഡന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

Author