ഡോ. വിൽസൺ വർക്കി ഐ.പി.സി ഹെബ്രോൻ ഹ്യൂസ്റ്റൺ സഭയുടെ സീനിയർ പാസ്റ്ററായി ചാർജെടുത്തു

ഹ്യൂസ്റ്റൺ: ഐ.പി.സി ഹെബ്രോൻ ഹ്യൂസ്റ്റൺ സഭയുടെ സീനിയർ പാസ്റ്ററായി ഡോ. വിൽസൺ വർക്കി ചാർജെടുത്തു. ന്യൂയോർക്ക് ഇന്ത്യാ ക്രിസ്റ്റ്യൻ അസംബ്ളിയുടെയും ടൊറന്റോ സയോൺ ഗോസ്പൽ അസംബ്‌ളിയുടെയും സീനിയർ പാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദപഠനം പൂർത്തിയാക്കി. തുടർന്ന് ബാംഗ്ലൂർ യു.റ്റി.സി യിൽ നിന്ന് എം.റ്റി എച്ചും നേടി. അതിനു ശേഷം സ്വിറ്റ്സർലൻഡ് ബോസ്സി എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തിയ ശേഷം ജർമ്മനിയിലെ റിജൻസ് ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ട്രേറ്റ് എടുത്തു.

ഭാര്യ: ജീന വിൽ‌സൺ മക്കൾ: അഗ്നസ്, ആഷ്ലി.

പാസ്റ്റർ വിൽസൺ വർക്കിയോട് ഒപ്പം പാസ്റ്റർ അലക്സ് രമണി അസ്സോസിയേറ്റ് പാസ്റ്റർ ആയിട്ടും പാസ്റ്റർ ക്രിസ്റ്റഫർ പീറ്റർ യൂത്ത് പാസ്റ്റർ ആയിട്ടും ശുശ്രുഷിക്കുന്നു.

വാർത്ത: ഐ.പി. സി ഹെബ്രോൻ ഹ്യൂസ്റ്റൺ മീഡിയ ഡിപ്പാർട്ടമെന്റ്

Leave Comment