ഡാലസില്‍ സീസണിലെ ഏറ്റവും കൂടിയ ചൂട് തിങ്കളാഴ്ച അനുഭവപ്പെട്ടു

ഡാലസ് : ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ഈ സീസണിലെ ഏറ്റവും ചൂടു കൂടിയ ദിനം രേഖപ്പെടുത്തിയത് ജൂലായ് 18 തിങ്കളാഴ്ച. ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് രേഖപ്പെടുത്തിയ താപനില 109 ഡിഗ്രിയാണ്. ഈ ആഴ്ചയില്‍ 105 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.

2011 നുശേഷം ഡാലസില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ചൂടാണ് തിങ്കളാഴ്ചയിലേതെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ ചൂടിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും കാറില്‍ തനിച്ചാക്കരുത്. വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ പിന്‍സീറ്റ് പരിശോധിക്കാന്‍ മറന്നുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ചൂട് ശക്തമായതോടെ ജല ക്ഷാമവും അനുഭവപ്പെട്ടു.

 

Leave Comment