സുവര്‍ണ്ണ ജൂബിലി നേതൃസംഗമം നാളെ (24.07.22)

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും.

വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍, എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷയും നടത്തപ്പെടും.

സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടില്‍, ട്രസ്റ്റിമാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍ നേതൃസംഗമത്തിന് നേതൃത്വം നല്‍കും. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മാ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, വിശ്വാസപരിശീലന അധ്യാപകര്‍, കൂട്ടായ്മ ആനിമേറ്റേഴ്‌സ്, സുവര്‍ണ്ണജൂബിലി കമ്മറ്റി അംഗങ്ങള്‍, അള്‍ത്താര ബാലന്മാര്‍, ഗായകസംഘാംഗങ്ങള്‍ ഇവകയ്ക്കുള്ളിലെ സ്ഥാപനങ്ങളുടെയും സന്യാസഭവനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃസമ്മേളനത്തില്‍ പങ്കുചേരും.

ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, വികാരി
ജോജി വാളിപ്ലാക്കല്‍, ജനറല്‍ കണ്‍വീനര്‍

Leave Comment