ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുതി മഹോത്സവം

Spread the love

മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍.
സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം 27ന് ഉച്ചകഴിഞ്ഞ് 3.30ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നടക്കും.
ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, വൈദ്യുതി സുരക്ഷാ അവബോധം, ഉപഭോക്തൃ അവകാശങ്ങള്‍, വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author