ഡാലസ്: ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സിന് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് തന് പോസിറ്റീവായതെന്നും, വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറി കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കുകയുള്ളുവെന്നും ജങ്കിന്‍സ് ട്വീറ്റില്‍ പറയുന്നു. രണ്ട് അടിസ്ഥാന ഡോസും, തുടര്‍ന്ന് രണ്ടു ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നതായി ജങ്കിന്‍സ് വെളിപ്പെടുത്തി. വാക്സിനേഷനാണ് എന്നെ കൂടുതല്‍ സംരക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.
ഡാലസില്‍ കഴിഞ്ഞ രണ്ടുമാസമായി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ജൂലൈ ആദ്യവാരം 58 ശതമാനം വര്‍ധനവാണ് കോവിഡ് കേസുകളില്‍ രേഖപ്പെടുത്തപ്പെട്ടത്.
ജൂലൈ 8 മുതല്‍ 15 വരെ 28.9 ശതമാനം വര്‍ധനവാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഡാലളസിലെ 74 ശതമാനം പേര്‍ക്കും വാക്സീന് രണ്ടു ഡോസ് ലഭിച്ചുവെങ്കിലും ഇതില്‍ 24 ശതമാനം മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാത്തതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് കൗണ്ടി അധികൃതര്‍ പറയുന്നു.