റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള ജൂലൈ 31 ന് ചിക്കാഗോയില്‍ – തോമസ് ഡിക്രൂസ്

ചിക്കാഗോ: അമേരിക്കയില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ ‘പാടും പാതിരി’ എന്നറിയപ്പെടുന്ന റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള ജൂലൈ 31 ന് ഞായറാഴ്ച വൈകുന്നേരം 5:30 ന് ചിക്കാഗോ ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ കത്തീഡ്രല്‍ ഹാളില്‍ നടക്കും.

ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. അതിഥികളെ സ്വാഗതം ചെയ്ത്‌കൊണ്ടുള്ള കുട്ടികളുടെ സംഘനൃത്തത്തിന് ശേഷം കച്ചേരി ആരംഭിക്കും. ഈ ഫണ്ട് റേസിങ് ഡിന്നര്‍ പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഫാ പോള്‍ അറിയിച്ചു.

തൃശ്ശൂരില്‍ ഫാ പോള്‍ ആരംഭിക്കുന്ന ആരംഭിക്കുന്ന ഗാനാശ്രമത്തിനുവേണ്ടി സംഭാവനകള്‍ തദവസരത്തില്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +1 (773) 6202484.

 

Leave Comment