ഓർമ്മാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ട്- ടിജോ- ശോശാമ്മ നേതൃത്വം – (പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഓർമ്മാ ഇൻ്റാർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ടിൻ്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), ശോശാമ്മ ഫീലിപ്പോസ് (ട്രഷറാർ), ജോ തോമസ്- അപ്പു ( വൈസ് പ്രസിഡൻ്റ്), സിബിച്ചൻ മുക്കാടൻ ( ജോയിൻ്റ് സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിൻ്റ് ട്രഷറാർ), സേവ്യർ ആൻ്റണി ( ആട്സ് കൺവീനർ), മാനുവൽ തോമസ് (സ്പോട്സ് കൺവീനർ), ജോസ് ആറ്റുപുറം, ജോർജ് നടവയൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

നന്മകൾ സുരഭിലമാക്കിയ, ഗതകാല കേരള കുടുംബമൂല്യങ്ങൾ, അന്യം നിൽക്കരുതെന്നത് ലക്ഷ്യമാക്കി, ഒരേ തൂവൽ പക്ഷികളെപ്പോലെ പ്രവർത്തിക്കുന്ന, രാജ്യാന്തര മലയാളികളുടെ, നിത്യനവ്യ വേദിയാണ്, ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണൽ എന്ന, ഓർമാ ഇൻ്റർനാഷണൽ. മന്ത്രി റോഷി അഗസ്റ്റിൻ, ഡോ. എം വി. പിള്ള, എന്നിവരാണ് ഓർമാ ഇൻ്റർനാഷണൽ രക്ഷാധികാരികൾ. മുൻ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരിയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഓർമ്മാ ഇൻ്റാർനാഷണൽ പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവർത്തിക്കുന്നു.

Leave Comment