Spread the love

ഡാലസ്: ഡാലസ് കേരള അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ വോളിബോള്‍ കിരീടം കരസ്ഥമാക്കി. ജൂലൈ 30 ന് ഡാലസ് സ്‌പോര്‍ട്‌സ് പ്ലെക്‌സില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ ആറു ടീമുകള്‍ പങ്കെടുത്തിരുന്നു. സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.

Picture

ഫൈനല്‍ മത്സരത്തില്‍ ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളില്‍ കേരള അസോസിയേഷന്‍ കിരീടം നേടിയത്. ഷിബു, ബേബി, സി.വി.ജോര്‍ജ് എന്നിവര്‍ കളി നിയന്ത്രിച്ചു. വിജയികളെ കേരള അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ നെബു കുരിയാക്കോസ് എന്നിവര്‍ അഭിനന്ദിച്ചു.

വിജയിച്ച വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ജോസഫ് മോഹനും ചെറിയാന്‍ ചൂരനാട് മാനേജരുമായിരുന്നു. ഡാലസ് ഫോര്‍ട്ട്വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മത്സരം കാണുന്നതിനു നിരവധി ആളുകള്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്കും, കാണികള്‍ക്കും സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി നന്ദി പറഞ്ഞു.

Author