ഗതാ​ഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 726 നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകൾ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ നിരീക്ഷണ സജ്ജമാകുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറകൾ സ്ഥാപിച്ച് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. നിരത്തുകളില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് തടയാനും നിയമലംഘകരോടുള്ള പക്ഷപാതപരമായ സമീപനം ഒഴിവാക്കാനും ക്യാമറകൾ സ്ഥാപിക്കുന്നതോടെ പരിഹാരമാകും.

Leave Comment